വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തതിനെക്കുറിച്ച് നടൻ അജു വർഗീസ്. വിനീത് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം സിനിമയുടെ ഓർമ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിളിച്ചാലും ഇനി പോകില്ലെന്നും ആ ഓർമ തനിക്ക് ട്രോമയാണെന്നും അജു പറഞ്ഞു. ആ സമയത്ത് സംവിധായകനെ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.
'ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ജോലി ഭയങ്കര ഫാസ്റ്റായിരുന്നു. താരങ്ങൾക്ക് ഒരു ഷോർട്ട് കഴിയുമ്പോൾ അൽപം സമയം കിട്ടും എന്നാൽ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഷൂട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പണിയായിരുന്നു. ആ സമയത്തുള്ള സംവിധായകനെ എനിക്ക് ഇഷ്ടമായിരുന്നില്ല. സുഹൃത്ത് നോബിൾ ആയിരുന്നു സിനിമയുടെ നിർമാതാവ്. അപ്പോള്‍ മോണിറ്ററിന്റെ മുന്നില്‍ പോയി ഇരിക്കാം എന്ന പ്രതീക്ഷയിലാണ് ചിത്രത്തിൽ എ.ഡി ആയി പോകുന്നത്. ഇനി ഒരിക്കലും പോകില്ല. ആ ഓര്‍മ തന്നെ ഒരു ട്രോമയാണ്.
രാത്രി ഏകേദശം 11-12 മണിക്കാണ് ഷൂട്ട് കഴിയുന്നത്. റിപ്പോർട്ടൊക്കെ എഴുതിയതിന് ശേഷം ഏകദേശം ഒന്നരയാകും കിടക്കാൻ. പുലര്‍ച്ചെ 5.30 ഒക്കെ ആവുമ്പോഴേക്കും എ.ഡിമാര്‍ക്കുള്ള ഫസ്റ്റ് വണ്ടി പോകും. അതിന് ഒരു 4.45 ആവുമ്പോള്‍ എഴുന്നേല്‍ക്കണം. ഈ വണ്ടി എങ്ങാനും മിസ് ആയാല്‍ വേറെ ഒരു കാറുണ്ട്. അത് പിടിച്ച് അറിയാത്ത സ്ഥലത്തു കൂടിയൊക്കെ ഓട്ടിയിട്ട് വരണം. അന്ന് ഞാൻ വിനീതിന് മുന്നിൽ പോയി നിൽക്കില്ലായിരുന്നു. ആനന്ദം സിനിമയുടെ ഡയറക്ടർ ഗണേഷ് രാജിന്റെ അടുത്താണ് ഞാൻ റിപ്പോർട്ട് ചെയ്യുന്നത്. എ.ഡി ടീമുമായി കഫര്‍ട്ടബിള്‍ ആയിരുന്നു'- ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.