ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് അമരൻ. 2014 ൽ ഭീകാരാക്രമണത്തിൽ വിരമൃത്യു വരിച്ച മേജർ മുകുന്ദിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.ഷോപ്പിയനില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയുൾപ്പെടെയുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ചിത്രത്തിൽ നടൻ ശിവകാർത്തികേയനാണ് മേജർ മുകുന്ദായി എത്തിയിരിക്കുന്നത്. ഭാര്യയായ ഇന്ദു റെബേക്ക വർഗീസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായ് പല്ലവിയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രം ആഗോളതലത്തിൽ 150 കോടിയിലധികം നേടി പ്രദർശനം തുടരുകയാണ്.
ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുമ്പോൾ സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സാണ് അമരന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. റൊക്കേർഡ് തുകക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് നേടിയതെന്നാണ് വിവരം. തിയറ്റർ പ്രദർശനത്തിന് ശേഷം ഡിസംബറോടെയാകും ചിത്രം ഒ.ടി.ടിയിലെത്തുക.
രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.ഭുവൻ അറോറ, രാഹുല്‍ ബോസ് ശ്രീകുമാര്‍, വികാസ് ബംഗര്‍, സംവിധായകൻ ശ്യാം പ്രസാദ്, ശ്യാം മോഹൻ എന്നിവരണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.