രാജ്യം ഇന്ന് 73-ആമത് കരസേന ദിനം ആചരിച്ചപ്പോൾ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ആഘോഷത്തിൽ പങ്കാളിയായത് ഇന്ത്യൻ സേനയുമൊത്ത് വോളിബോൾ കളിച്ചുകൊണ്ടാണ്. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അതിെൻറ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. കരസേന ദിനത്തിെൻറ ഭാഗമായി ഒരു മാരത്തൺ ഫ്ലാഗ് ഒാഫ് ചെയ്യാനെത്തിയപ്പോൾ ഞങ്ങളുടെ ധീരരായ സൈനികരെ കാണാനുള്ള ഭാഗ്യമുണ്ടായി. ലളിതമായ വ്യായാമത്തിന് പെട്ടന്നുള്ള ഒരു വോളിബോൾ കളിയേക്കാൾ നല്ല മാർഗമേതുണ്ട്... അദ്ദേഹം കുറിച്ചു.
1945 ജനുവരി 15 ന് ജനറൽ കെ.എം. കരിയപ്പ ഇന്ത്യൻ സൈനിക മേധാവിയായി ചുമതലയേറ്റ ദിനമാണ് കരസേനാ ദിനമായി ആചരിക്കുന്നത്. രാജ്യത്തിെൻറ വിവിധ യുദ്ധ സ്മാരകത്തിൽ സൈന്യം ഇന്ന് കരസേന ദിനം ആചരിച്ചു. രാവിലെ എട്ട് മണിയോടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം.എം നരവനേ, നാവിക – വ്യോമ സേനാ മേധാവികൾ എന്നിവർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.