അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജിന്' ഒമാനിലും കുവൈത്തിലും വിലക്ക്

ന്യുഡൽഹി: അക്ഷയ്കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ഒമാനിലും കുവൈത്തിലും നിരോധിച്ചതായി റിപ്പോർട്ട്. യോദ്ധാ രാജാവായ പൃഥ്വിരാജ് ചൗഹാന്‍ ഗോറിലെ മുഹമ്മദിനെതിരായി നടത്തിയ യുദ്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

രാജാവായ പൃഥ്വിരാജിന്റെ ജീവിതകഥ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു സിനിമ കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നിരോധിച്ചത് നിർഭാഗ്യകരമാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ആളുകൾ ചരിത്രത്തിലേക്ക് നോക്കാനും ഇന്ത്യക്കും ഹിന്ദുക്കൾക്കും സംഭവിച്ചത് അംഗീകരിക്കാനും ശ്രമിക്കുന്നില്ല എന്നതിനെ ഇത് ചോദ്യം ചെയ്യുന്നതായും അവർ പറഞ്ഞു.

ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മിസ് വേൾഡായ മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Tags:    
News Summary - Akshay Kumar’s Samrat Prithviraj banned in Oman, Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.