അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്രാട്ട് പൃഥ്വിരാജ്, എന്ന ചിത്രം ജൂൺ മൂന്നിന് തീയറ്ററുകളിലേക്ക് എത്താനിരിക്കെ ടിക്കറ്റിന് നികുതിയൊഴിവാക്കി ഉത്തർ പ്രദേശ് സർക്കാർ. രാജാവായ പൃഥ്വിരാജ് ചൗഹാന്‍ ഗോറിലെ മുഹമ്മദിനെതിരായി നടത്തിയ യുദ്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.
ചിത്രം ഇതിനോടകം കണ്ട ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മികച്ച പ്രതികരണമാണ് നൽകിയത്. തുടർന്ന് ടിക്കറ്റിന് നികുതിയൊഴിവാക്കിയതായി യോഗി ആദിത്യനാഥ് അറിയിക്കുകയായിരുന്നു.
ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂവെന്നും അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും വിഷയം വിദ്യാഭ്യാസ മന്ത്രി പരിശോധിക്കണമെന്നും നേരത്തെ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അക്ഷയ് പറഞ്ഞിരുന്നു. ചിത്രം കുവൈത്ത്, ഒമാൻ രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. ഇതിനെ അണിയറ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.
ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മിസ് വേൾഡായ മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.