തങ്ങളുടെ ജീവിതത്തെ കുറിച്ച് മകൾക്ക് അറിയില്ല; മാധ്യമ പ്രവർത്തകരോട് അഭ്യർഥനയുമായി ആലിയയും രൺബീറും

 മകളുടെ ചിത്രം പകർത്തരുതെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ച് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. ശനിയാഴ്ച മാധ്യമങ്ങളെ കാണവെയാണ് താരദമ്പതികൾ ഇക്കാര്യം പറഞ്ഞത്. കൂടാതെ മകൾ വളർന്നതിന് ശേഷം ചിത്രം പകർത്താൻ അനുവദിക്കുമെന്നും  ഉറപ്പു നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ചാണ് ചിത്രങ്ങൾ പകർത്തരുതെന്ന് അഭ്യർഥിച്ചത്.

'മാതാപിതാക്കൾ എന്ന നിലയിൽ മകൾക്ക് തങ്ങളാൽ കഴിയുന്നത്ര സംരക്ഷണം നൽകാൻ ആഗ്രഹിക്കുന്നു. മകൾ വലുതാകുമ്പോൾ ചിലപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കും. അത് അവളുടെ തിരഞ്ഞെടുപ്പാണ്. ഇപ്പോൾ, ഞങ്ങളുടെ മുഖം കാണാനും തിരിച്ചറിയാനും മാത്രമേ തുടങ്ങിയിട്ടുള്ളൂ.  ഇപ്പോൾ  സെലിബ്രിറ്റി ജീവിതത്തെ കുറിച്ചോ പ്രശസ്തിയെ കുറിച്ചോ  അറിയില്ല. അതിനാൽ, അവളുടെ ചിത്രങ്ങൾ ഇപ്പോൾ പകർത്തരുത്'- താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളുടെ ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും പകർത്താം. ഞങ്ങൾ ഒരിക്കലും നോ പറയില്ല. എന്നാൽ മകളുടെ ചിത്ര പകർത്താൻ ശ്രമിക്കരുത് എന്നാൽ ചിത്രം കാമറയിൽ പതിഞ്ഞാൽ ഹാർട്ട് ഇമോജിയോ മറ്റേതെങ്കിലും ഗ്രാഫിക്സ് ഉപയോഗിച്ചോ അവളുടെ മുഖം മറക്കണം' ആലിയ നിർദ്ദേശിച്ചു. റാഹയുടെ ചിത്രങ്ങൾ വൈറലാകാതിരിക്കാൻ ഫാൻസ് ക്ലബ്ബുകളോടും സംസാരിക്കും. ശരിയായ സമയമാണെന്ന് തോന്നുമ്പോൾ,റാഹയെ ലോകത്തിന് പരിചയപ്പെടുത്തും;  താരങ്ങൾ വ്യക്തമാക്കി

2022 നവംബർ ആറിനാണ് ബോളിവുഡ് താരം ആലിയ ഭട്ടിനും രൺബീറിനും മകൾ റാഹ ജനിച്ചത്.  ഇപ്പോൾ ബോളിവുഡിലേക്ക് മടങ്ങി വരാനുള്ള തയാറെടുപ്പിലാണ് ആലിയ. 

Tags:    
News Summary - Alia Bhatt and Ranbir Kapoor request media to not click Daughter Raha Kapoor's pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.