കുഞ്ഞ് ഉണ്ടായതിൽ ദുഃഖിക്കുന്നില്ല; ആരാണ് വിവാഹവും അമ്മയായതും അഭിനയത്തെ ബാധിക്കുമെന്ന് പറഞ്ഞത്...

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി ആലിയ ഭട്ട് വിവാഹിതയാവുന്നത്. മകളുടെ ജനനത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെ വരാൻ തയാറെടുക്കുകയാണ് നടി.

വിവാഹത്തോടെ നടിമാരുടെ കരിയർ അവസാനിച്ചുവെന്നാണ് അധികം പേരുടേയും ധാരണ. എന്നാൽ വിവാഹവും കുടുംബജീവിതവും കരിയറിനെ ബാധിക്കില്ലെന്ന് പറയുകയാണ് ആലിയ ഭട്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

വിവാഹവും അമ്മയാവുന്നതും അഭിനയത്തെ ബാധിക്കില്ലെന്നും തന്റെ നല്ല സമയത്താണ് വിവാഹം കഴിക്കാനും അമ്മയാവാനും തീരുമാനിച്ചതെന്നാണ് ആലിയ പറയുന്നത്. കഠിനാധ്വാനം ചെയ്താൽ തീർച്ചയായും നല്ല സിനിമകൾ ഉണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.

'ജീവിതത്തിൽ ശരിയും തെറ്റും എന്നൊന്നുമില്ല. എപ്പോഴും മനസ് പറയുന്നത് കേൾക്കുന്ന‍യാളാണ്. ഒരിക്കലും ജീവിതം പ്ലാൻ ചെയ്യാൻ കഴിയില്ല. അതിനൊപ്പം സഞ്ചരിക്കാനെ നമുക്ക് കഴിയുകയുള്ളൂ. അത് സിനിമ ആയാലും മറ്റെന്തായാലും. ഞാൻ എപ്പോഴും എന്റെ ഹൃദയം പറയുന്നത് പിന്തുടരുകയാണ് ചെയ്യുന്നത്.

കരിയറിലെ ഏറ്റവും ഉയർന്ന സമയത്താണ് വിവാഹം കഴിക്കാനും കുഞ്ഞിന് ജന്മം നൽകാനും തീരുമാനിച്ചത്. ആരാണ് ഇതു രണ്ടും എന്റെ ജോലിയെ ബാധിക്കുമെന്ന് പറയുന്നത്. ഇനി അങ്ങനെയാണെങ്കിൽ അങ്ങനെയാകട്ടെ. അത് കാര്യമാക്കുന്നില്ല. ഞാൻ എടുത്തിട്ടുള്ളതിൽ ഏറ്റവും മികച്ച തീരുമാനമാണ് അമ്മയാവുക എന്നത്.  അതിൽ ഖേദിക്കുന്നില്ല.

ഒരു അഭിനേത്രി എന്ന നിലയിൽ എന്നിൽ പൂർണ്ണ വിശ്വാസമുണ്ട്. നമ്മൾ കഠിനാധ്വാനം ചെയ്താൽ തീർച്ചയായും നല്ല സിനിമകൾ ഉണ്ടാകും'- ആലിയ വ്യക്തമാക്കി.

Tags:    
News Summary - Alia Bhatt Opens Up she will never regret her decision to motherhood at peak of career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.