ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്ന സിനിമ നിരൂപണങ്ങൾ വായിക്കാറില്ലെന്ന് നടി ആലിയ ഭട്ട്. ബ്രഹ്മാസ്ത്രയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഓൺലൈൻ നിരൂപണങ്ങൾ വായിക്കാറില്ലെന്നും എന്നാൽ സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ഇതെല്ലാം നോക്കാറുണ്ടെന്നു ആലിയ പറഞ്ഞു.
നല്ല സിനിമയായാലും മോശമായാലും തന്റെ സിനിമകളെ കുറിച്ചുള്ള ഓൺലൈൻ നിരൂപണങ്ങൾ വായിക്കാറില്ല. എന്നാൽ കൃത്യമായ ആളുകളിൽ നിന്ന് പ്രതികരണങ്ങൾ തേടാറുണ്ട്'; ആലിയ ഭട്ട് വ്യക്തമാക്കി.
എന്നാൽ സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ഓൺലൈൻ നിരൂപണങ്ങൾ എല്ലാം വായിക്കാറുണ്ട്. ചില രസകരമായ കാര്യങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതിനാൽ അദ്ദേഹത്തിന് വായിക്കാൻ ഇഷ്ട്ടമാണെന്നും ആലിയ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 9 നാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 400 കോടി നേടിയിട്ടുണ്ട്. രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർക്കൊപ്പം അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, മൗനി റോയി , നാഗാർജുന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.