ബെര്‍ലിനേലില്‍ പങ്കെടുത്ത് അല്ലു അര്‍ജുന്‍; ഫിലിം ഫെസ്റ്റിവലിൽ ചർച്ചയായി 'പുഷ്പ: ദ റൈസ്'

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ 'പുഷ്പ: ദ റൈസിന്റെ പ്രത്യേക പ്രദർശനം. ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ അല്ലു അർജുൻ പങ്കെടുത്തു.

ആഗോള തലത്തിലുള്ള സംവിധായകര്‍, നിര്‍മ്മാതാക്കള്‍, മാര്‍ക്കറ്റ് ബയര്‍മാര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കും.

പുഷ്പ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ 'പുഷ്പ: ദ റൈസ്' പുറത്തിറങ്ങിയതോടെതന്നെ റഷ്യ, യുഎസ്എ, ഗള്‍ഫ്, ഓസ്ട്രേലിയ, ജപ്പാന്‍, യുകെ തുടങ്ങിയ സ്ഥലങ്ങളില്‍ പുഷ്പയുടെ പ്രശസ്തി ഏറെ വര്‍ദ്ധിച്ചിരുന്നു.  പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി പുഷ്പ വൻ വിജയമായിരുന്നു.  മലയാളി നടന്‍ ഫഹദ് ഫാസിലായിരുന്നു വില്ലൻ വേഷത്തിലെത്തിയത്. ചിത്രത്തിലെ പുഷ്പരാജ് ആയിട്ടുളള അല്ലു അര്‍ജുന്റെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.  രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്  പ്രേക്ഷകർ.

 ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ്  പുഷ്പ 2  സംവിധാനം ചെയ്യുന്നത്.   രശ്മിക മന്ദനയാണ് നായിക. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

Tags:    
News Summary - Allu Arjun at 'Pushpa' special show in Berlin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.