'നെഗറ്റീവ് റിവ്യൂ എഴുതിയവർക്ക് നന്ദി'; ഒടുവിൽ ഫേസ്ബുക്ക് പോസ്റ്റ് നീക്കി അൽഫോൺസ് പുത്രൻ

റെ പ്രതീക്ഷയോടെ കാത്തിരുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് 'ഗോൾഡ്'. ഡിസംബർ ഒന്നിന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് നെഗറ്റീവ്  പ്രതികരണങ്ങളായിരുന്നു അധികവും ലഭിച്ചത്. ഇതിനെതിരെ സംവിധായകൻ രംഗത്ത് എത്തിയിരുന്നു. നെഗറ്റീവ് റിവ്യൂ എഴുതിയവർക്ക് നന്ദിയുണ്ടെന്നും ആദ്യമായിട്ടാണ് 'ഗോൾഡ്' സിനിമ എടുക്കുന്നതെന്നും പരിഹാസരൂപേണ  ഫേസ്ബുക്കിൽ കുറിച്ചു.

ഇപ്പോഴിതാ ആ പോസ്റ്റ്  നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ് പുത്രൻ.  ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്.  സംവിധായകന്റെ  അഭിപ്രായത്തിനെതിരെ  നിരവധി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.   പോസ്റ്റിനെ പരിഹസിക്കുന്നതോടൊപ്പം  നയൻതാരയുടെ കഥപാത്രത്തെ വിമർശിച്ചും പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അൽഫോൺസ് പുത്രന്റെ കുറിപ്പ്

'ഗോൾഡിനെ കുറിച്ചുളള ....നെഗറ്റീവ് റിവ്യൂസ് എല്ലവാരും കാണണം. കുറെ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്കു. ചായ കൊള്ളില്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , പിരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു...എന്ന് പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമക്ക് പേരിട്ടത്...ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയനോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം...ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്...നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ'- ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Alphonse Puthren Delete Facebook Post About Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.