ഷംന കാസിമിന് പിന്തുണയുമായി 'അമ്മ'യും വനിത കമീഷനും

കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനെതിരെ രംഗത്തുവന്ന ഷംന കാസിമിന് പിന്തുണയുമായി വനിത കമീഷനും അഭിനേതാക്കളുടെ സംഘടന അമ്മയും. നടിയുടെ കുടുംബവുമായി സംസാരിച്ചെന്നും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നും അമ്മ ഭാരവാഹികൾ വ്യക്തമാക്കി.

വനിത കമീഷൻ അംഗം ഷാഹിദ കമാൽ ഷംനയെ ഫോൺ ചെയ്ത് പിന്തുണ അറിയിച്ചു. ബ്ലാക്ക്മെയിലിങ്ങിന് പിന്നിലെ കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് വെളിപ്പെടുത്തൽ സഹായിക്കുമെന്ന് അവർ പറഞ്ഞു.

Tags:    
News Summary - AMMA and Women Commission Support Shamna Kasim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.