'അമ്മ'യുടെ നിലപാടിൽ പ്രതികരിച്ച് ഷമ്മി തിലകൻ; 'എന്തിന് വേണ്ടി താൻ ശബ്ദം ഉയർത്തിയതെന്ന് അംഗങ്ങൾക്ക് അറിയില്ല'

കൊച്ചി: തെറ്റുണ്ടെങ്കിൽ നടപടി നേരിടാൻ തയാറാണെന്ന് നടൻ ഷമ്മി തിലകൻ. തന്‍റെ ഭാഗം ആരും കേട്ടിട്ടില്ല. തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറയുന്നത്. പുറത്താക്കാൻ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

താൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ എന്തിനു വേണ്ടിയാണെന്ന് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും അറിയില്ല. ഈ വിഷ‍യങ്ങൾ ചൂണ്ടിക്കാട്ടി ഭാരവാഹികൾക്ക് നിരവധി കത്തുകൾ നൽകിയിട്ടുണ്ട്. അതിന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഈ കാര്യങ്ങൾ അറിയാതെ‍യാണ് തനിക്കെതിരെ അംഗങ്ങൾ പ്രതികരിച്ചിട്ടുള്ളതെന്നും ഷമ്മി പറഞ്ഞു.

1994ൽ അമ്മ എന്ന സംഘടന സ്ഥാപിതമായത് തന്‍റെ കൂടി പണം കൊണ്ടാണ്. സംഘടനയിൽ മൂന്നാമതായി അംഗത്വമെടുത്ത വ്യക്തിയാണ് താൻ. ഇന്നത്തെ വൈസ് പ്രസിഡന്‍റ് മണിയൻപിള്ള രാജുവാണ് അന്ന് അംഗത്വ പണം വാങ്ങിയത്.

അമ്മക്ക് വേണ്ടി ലെറ്റർപാഡ് അടിക്കാനായി തന്‍റെ പണമാണ് അന്ന് ഉപയോഗിച്ചത്. ആ ലെറ്റർ പാഡിൽ തന്നെ പുറത്താക്കിയ നോട്ടീസ് വരുമ്പോൾ പ്രതികരിക്കാമെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - AMMA members do not know why she raised her voice - Shammy Thilakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.