ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്നാ ബെൻ നായികയാകുന്ന ചിത്രമാണ് 5 സെന്റും സെലീനയും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാത്യൂ തോമസാണ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്ത അവതരിപ്പിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്നാ ബെൻ നായികയാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബെന്നി പി നായരമ്പലവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. e4 എന്റർടൈൻമെൻറ്സിന്റെയും എ പി ഇന്റർനാഷണലിന്റേയും ബാനറിൽ മുകേഷ് ആർ മേത്ത , സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ലിറിക്‌സ്: കൈതപ്രം, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സിങ്: രാജാകൃഷ്ണൻ, കലാ സംവിധാനം: ത്യാഗു തവനൂർ, ചമയം: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ,മാർക്കറ്റിംഗ് കൺസൽട്ടൻറ്: കാറ്റലിസ്റ്റ്,ചീഫ് അസ്സോസിയേറ്റ്: സുധിഷ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അബിൻ എടവനക്കാട്, പ്രൊഡക്ഷൻ മാനേജർ: അനീഷ് ചന്ദ്രൻ ആർ, വിഎഫ്എക്സ്: അജീഷ് പി തോമസ്, അസ്സോസിയേറ്റ് ഡയറക്ടർ: അമ്പു ആർ നായർ, സ്റ്റിൽസ്: ഗിരി ശങ്കർ, പിആർഓ: എ എസ് ദിനേശ്, വാഴൂർ ജോസ്, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.