ചെന്നൈ: സൂപ്പർസ്റ്റാർ രജിനികാന്തിൻറെ അണ്ണാത്തെ ഒരാഴ്ചകൊണ്ട് ലോക ബോക്സ് ഓഫിസിൽനിന്ന് നേടിയത് 200 കോടി. നിലവിൽ സിനിമയുടെ കളക്ഷൻ - റെക്കോർഡ് നേട്ടമായ 202. 47 കോടിയിലെത്തി.
ചിത്രം നവംബർ 10 വരെ 196.08 കോടി നേടിയെന്നും നവംബർ 11ഓടെ ഇത് 202.47 കോടിയായെന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പറഞ്ഞു.
നവംബർ 11ന് 6.39 കോടിയും നവംബർ 10ന് 9.50 കോടിയുമായിരുന്നു പ്രതിദിന കലക്ഷൻ. കുടുംബപ്രേക്ഷകരാണ് അണ്ണാത്തെ ആഘോഷിക്കുന്നതെന്നും വിജയബാലൻ പറഞ്ഞു.
ദീപാവലി ചിത്രമായായിരുന്നു അണ്ണാത്തെ റിലീസ്. ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ രജനി ആരാധകരുടെ നീണ്ട നിര തമിഴ്നാട്ടിലെ തിയറ്ററുകളിൽ കണ്ടിരിന്നു. തമിഴ്നാട്ടിൽ മാത്രം 650ലധികം സ്ക്രീനുകളിലാണ് അണ്ണാത്തെ റിലീസ് ചെയ്തത്. തമിഴ്നാട്ടിലെ സിനിമ തിയറ്ററുകളിൽ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയും അനുവദിച്ചിരുന്നു.
കലാനിഥി മാരന്‍റെ സൺ പിക്ചേഴ്സാണ് അണ്ണാത്തെയുടെ നിർമാണം. സിരുത്തൈ ശിവയാണ് സംവിധാനം. വിജയ്യും വിജയ് സേതുപതിയും തകർത്ത് അഭിനയിച്ച മാസ്റ്ററിന് ശേഷം തിയറ്ററുകൾ ഇളക്കിമറിക്കുന്ന ചിത്രമായിരിക്കുകയാണ് അണ്ണാത്തെ. രജനികാന്തും കീർത്തി സുരേഷും സഹോദരി സഹോദരൻമാരായെത്തുന്ന ചിത്രത്തിൽ സഹോദരൻ -സഹോദരി ബന്ധമാണ് വിവരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.