എറണാകുളം, ആലപ്പുഴ ജില്ലകളുടെ ജനകീയ കലക്ടറും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ഔഷധി ചെയർമാനുമായിരുന്ന ഡോ. കെ.ആർ. വിശ്വംഭരൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടൻ മമ്മൂട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു വിശ്വംഭരൻ. വിശ്വംഭരനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂട്ടിയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് സിനിമ നിർമാതാവ് ആേൻറാ ജോസഫ്.
സൗഹൃദം എന്ന വാക്കിെൻറ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞെന്ന് ആേൻറാ ജോസഫ് സമൂഹമാധ്യമത്തിൽ കുറിച്ചു. 'കെ.ആര്.വിശ്വംഭരന് സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മുക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശ്ശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്.വിശ്വംഭരന് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മുക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട് ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരന് എന്ന സുഹൃത്തിനോടായിരുന്നു'-കുറിപ്പിൽ പറയുന്നു.
തുടർന്ന് മമ്മൂട്ടി പറഞ്ഞ കാര്യവും ആേൻറാ ജോസഫ് എഴുതിയിട്ടുണ്ട്. 'നാൽപ്പത്തിയെട്ട് വര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എെൻറ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന് ഉണ്ടായിരുന്നു. എെൻറ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവേൻറതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന് കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേൽക്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന് തന്നെ. വിശ്വംഭരെൻറ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു. എെൻറ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന് ഇനിയില്ല...' സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതര്‍ തമ്മിലുള്ള ബന്ധത്തിെൻറ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനിൽക്കുന്ന സൗഹൃദത്തിെൻറ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിെൻറ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന് സാറിെൻറയും ആത്മസുഹൃത്ത് ഷറഫിെൻറ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍'-ആേൻറാ ജോസഫ് തെൻറ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് കെ.ആർ. വിശ്വംഭരെൻറ സംസ്കാരം നടന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആദരാഞ്ജലിയർപ്പിക്കാനും അവസാനമായി ഒരുനോക്കു കാണാനുമായി കൊച്ചി ഇടപ്പള്ളി അഞ്ചുമനയിലെ വീട്ടിലെത്തിയിരുന്നു. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്ടർ ജാഫർ മാലിക് പുഷ്പചക്രം അർപ്പിച്ചു.
മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, പി.ടി. തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത്, നടന്മാരായ ശ്രീനിവാസൻ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി, കോൺഗ്രസ് നേതാക്കളായ കെ.വി. തോമസ്, ഡൊമിനിക് പ്രസേൻറഷൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വംഭരൻ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.