കൈ വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു; 'മഞ്ഞുമ്മൽ ബോയ്സ്' സീൻ മാറ്റും, ചിത്രത്തെ അഭിനന്ദിച്ച് ആന്റണി വർഗീസ്

 മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് നടൻ ആന്റണി വർ​ഗീസ്. വളരെ മികച്ച ചിത്രമാണെന്നും മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യമൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിക്കാൻ പറ്റാത്തതാണെന്നും ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. ഇനി എപ്പോൾ യാത്ര പോയാലും ചിത്രമാകും ഓർമവരികയെന്നും അത്രക്കാണ്  മഞ്ഞുമ്മൽ ബോയ്സ് മനസിലേക്ക് കയറിയതെന്നും താരം കൂട്ടിച്ചേർത്തു.

''മഞ്ഞുമ്മൽ ബോയ്സ് '... കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു... നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാവരും സൂപ്പർ. ഇനി ട്രിപ്പ്‌ എപ്പോൾ പോയാലും ആദ്യം ഓർമവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച്ച് ഇട്ടത് ഒർക്കാതെ കൈയടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു... എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും'-  എന്നായിരുന്നു കുറിപ്പ്.

'ജാൻ. എ. മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് നൂറ് കോടി തിളക്കവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ് നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 15 കോടിയിലധികമാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തെ അഭിനന്ദിച്ച് തമിഴ് താരങ്ങളും  അണിയറപ്രവർത്തകരും എത്തിയിരുന്നു.

ഫെബ്രുവരി 22-ന് തിയറ്ററുകളിലെത്തിയ ചിത്രം ‌ഒരു സർവൈവൽ ത്രില്ലറാണ്. വർഷങ്ങൾക്ക് മുമ്പ് 'ഗുണാ കേവ്സിൽ നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് 'മഞ്ഞുമ്മൽ ബോയ്സ്' ചിത്രീകരിച്ചത്.


Full View


Tags:    
News Summary - Antony Varghese Pens Note About After Watching manjummal boys Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.