നടി കങ്കണ റണാവത്തിെൻറ 'രാജ്യസ്നേഹ'പ്രസ്താവനയെ ട്രോളി സംവിധായകൻ അനുരാഗ്കശ്യപ്. താനൊരു പോരാളിയാണെന്നും തല വെട്ടിയാലും തല കുനിക്കിെല്ലന്നുമായിരുന്നു കങ്കണയുടെ അവകാശവാദം. ഞാനെെൻറ രാജ്യത്തിെൻറ അഭിമാനത്തിനായി ശബ്ദമുയർത്തുമെന്നും ഒരു ദേശീയവാദിയെന്ന നിലയിൽ ആത്മാഭിമാനത്തോടെ ജീവിക്കുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചിരുന്നു.
'ഞാനൊരു പോരാളിയാണ്. എെൻറ തല വെട്ടാൻ കഴിയും, പക്ഷേ ഞാൻ തല കുനിക്കില്ല. രാജ്യത്തിനുവേണ്ടി ഞാൻ എപ്പോഴും ശബ്ദം ഉയർത്തും. ഒരു ദേശീയവാദിയെന്ന നിലയിൽ ആത്മാഭിമാനത്തോടെ ജീവിക്കും. ഞാെനാരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. എനിക്കത് ചെയ്യാനാകില്ല'-എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിനെ ട്രോളിയാണ് അനുരാഗ് കശ്യപ് രംഗത്തുവന്നത്. നിങ്ങൾ ഞങ്ങളുടെ ഒരേയൊരു മണികർണികയാണെന്നും നാലഞ്ചുപേരെകൂട്ടി ഉടനെ ചൈന അതിർത്തിയിലേക്ക് പോകണമെന്നും അനുരാഗ് പറഞ്ഞു. നിങ്ങളുള്ളടുത്തോളം ഇൗ രാജ്യത്തിെൻറ രോമത്തിൽ തൊടാൻ ഒക്കില്ലെന്ന് ചൈനക്കാർക്ക് മനസിലാക്കി കൊടുക്കണമെന്നും അനുരാഗ് കുറിച്ചു.
बस एक तू ही है बहन - इकलौती मणिकर्णिका । तू ना चार पाँच को ले के चढ़ जा चीन पे।देखो कितना अंदर तक घुस आए हैं । दिखा दे उनको भी कि जब तक तू है इस देश का कोई बाल भी बाँका नहीं कर सकता। तेरे घर से एक दिन का सफ़र है बस LAC का । जा शेरनी। जय हिंद । https://t.co/PZA6EFSKQj
— Anurag Kashyap (@anuragkashyap72) September 17, 2020
'നിങ്ങളാണ് ഇൗ രാജ്യത്തിെൻറ ഒരേയൊരു മണികർണിക സഹോദരീ. നാലഞ്ചുപേരെകൂട്ടി നിങ്ങളുടനെ ചൈന അതിർത്തിയിലേക്ക് പോകണം. അവർ എത്രമാത്രം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കണ്ടുപിടിക്കണം. നിങ്ങളുള്ളപ്പോൾ ഇൗ രാജ്യത്തിെൻറ രോമത്തിൽ തൊടാൻ കഴിയില്ലെന്ന് ചൈനക്കാർക്ക് കാണിച്ച് കൊടുക്കണം. നിങ്ങളുടെ വീട്ടിൽ നിന്ന് ഒരു ദിവസത്തെ യാത്രയെ അതിർത്തിയലേക്ക് ഉള്ളു. പോയി വാ സിംഹക്കുട്ടീ'-എന്നാണ് അനുരാഗ് കുറിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.