ലണ്ടനിൽ മക്കൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് നടി അനുഷ്ക ശർമ. മകൻ അക്കായ് ജനിച്ചതിന് ശേഷമുള്ള ആദ്യ രക്ഷാബന്ധനാണിത്. രണ്ട് കുഞ്ഞ് രാഖികളുടെ ചിത്രം പങ്കുവെച്ചകൊണ്ടാണ് മക്കളുടെ രക്ഷാബന്ധൻ ആഘോഷത്തെക്കുറിച്ച് പങ്കുവെച്ചത്. ഹാപ്പി രക്ഷാ ബന്ധൻ എന്ന കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തത്.
നിലവിൽ മക്കൾക്കൊപ്പം ലണ്ടനിലാണ് അനുഷ്ക താമസിക്കുന്നത്.രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതു മുതല്‍ കോഹ്ലിയും അനുഷ്‌കയും മകള്‍ വാമികയ്‌ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയാണ് മകന്‍ അകായ് ജനിച്ചത്. ഇരുവരും ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്നതായും അവിടെ പുതിയ വീടുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മക്കളുടെ സ്വകാര്യത പരിഗണിച്ചാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
2017 ൽ ആയിരുന്നു അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തിന് ഇടവേള നൽകിയ അനുഷ്ക ഇതുവരെ വെള്ളിത്തിരയിൽ മടങ്ങിയെത്തിയിട്ടില്ല. കോഹ്ലിക്കൊപ്പം ക്രിക്കറ്റ് മൈതാനങ്ങളിൽ എത്താറുള്ള അനുഷ്ക മകൻ ജനിച്ചതിന് ശേഷം ഗ്യാലറിയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.