അനുഷ്​ക ഷെട്ടിയുടെ ബഹുഭാഷ ചിത്രം 'നിശബ്​ദം' ഒ.ടി.ടി റിലീസിന്​

ചെന്നൈ: കോവിഡ്​ വ്യാപനം കുറയാത്ത സാഹചര്യത്തിൽ രാജ്യത്ത്​ തിയറ്റർ തുറക്കാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല.​ ഈ പശ്ചാത്തലത്തിൽ കൂടുതൽ ചിത്രങ്ങൾ ഓവർ ദ ടോപ്​ (ഒ.ടി.ടി) റിലീസിനെരുങ്ങുകയാണ്​. അനുഷ്​ക ഷെട്ടിയും ആർ. മാധവനും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം 'നിശബ്​ദം' ആണ്​ തിയറ്റർ റിലീസ്​ ഒഴിവാക്കി ഒ.ടി.ടി റിലീസ്​ പ്രഖ്യാപിച്ച ഏറ്റവും പുതിയ ചിത്രം.

ഹേമന്ദ്​ മധുർകർ സംവിധാനം ചെയ്​ത ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ്​ ചെയ്യുമെന്നാണ്​ റിപ്പോർട്ടുകൾ. വ്യാഴാഴ്​ച ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. മാർച്ച്​ ആറിന്​ ചിത്രത്തിൻെറ ട്രെയിലർ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. തെലുഗുവിലും ഹിന്ദിയിലും 'നിശബ്​ദം' എന്ന പേരിലെത്തുന്ന ചിത്രം 'സൈലൻസ്'​ എന്ന പേരിലാണ്​ മലയാളത്തിലും തമിഴിലും റിലീസ്​ ചെയ്യുന്നത്​.

ശാലിനി പാണ്ഡേ, അഞ്​ജലി, ഹോളിവുഡ്​ നടൻ മൈക്കൽ മാഡ്​സൺ എന്നിവരാണ്​ മറ്റ്​ താരങ്ങൾ​​. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ്​ അനുഷ്​ക അഭിനയിച്ചിരിക്കുന്നത്​. ആൻറണി എന്ന സംഗീതജ്ഞൻെറ വേഷം​ മാധവൻ കൈകാര്യം ചെയ്​തിരിക്കുന്നു​.

ഒ.ടി.ടി റിലീസിനൊരുങ്ങുന്നതിൻെറ ഭാഗമായി ചിത്രത്തിൻെറ നിർമാതാക്കൾ തമിഴിലെ തിയറ്റർ റിലീസ്​ കരാർ റദ്ദാക്കി. ഒ.ടി.ടി റിലീസ്​ ചെയ്യാൻ നിങ്ങൾ ഒരുക്കമാണോ എന്ന്​ ചോദിച്ച്​ സെപ്​റ്റംബർ 15ന്​​ നിർമാതാവ്​കോന വെങ്കട്ട്​ ട്വിറ്ററിൽ വേ​ട്ടെടുപ്പ്​ നടത്തിയിരുന്നു. 


11000ത്തിലധികം പേർ പ​ങ്കെടുത്ത ​വേ​ട്ടെടുപ്പിൽ 70 ശതമാനം പേരും ഒ.ടി.ടി റിലീസിന്​ തയാറാണെന്നാണ്​ മറുപടി നൽകിയത്​. 14.1 ശതമാനം പേർ തിയറ്റർ റിലീസ്​ വേണമെന്ന്​ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഏതായാലും കുഴപ്പമില്ലെന്നായിരുന്നു 15.3 ശതമാനം പേരുടെ പക്ഷം.

മോഹന കൃഷ്​ണ ഇന്ദ്രകാന്തി സംവിധാനം ചെയ്​ത്​ നാനി, സുധീർ ബാബു എന്നിവർ നായകൻമാരായി അഭിനയിച്ച 'വി' എന്ന ചിത്രത്തിന്​ ശേഷം ആമസോൺ പ്രൈമിലൂടെ റിലീസ്​ ആകുന്ന രണ്ടാമത്തെ മുഖ്യധാര തെലുഗു ചിത്രമായി നിശബ്​ദം മാറും.

ഏപ്രിൽ രണ്ടിനായിരുന്നു നിശബ്​ദം നേരത്തെ റിലീസ്​ ചെയ്യാനിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.