മഹേഷിെൻറ പ്രതികാരത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം മലയാളത്തിൽ വലിയ ഇടവേളയെടുത്തെങ്കിലും അതിനെയെല്ലാം ഒറ്റ സിനിമ കൊണ്ട് കാറ്റിൽ പറത്തിയിരിക്കുകയാണ് അപർണ ബാലമുരളി. സൂരറൈ പൊട്ര് എന്ന സുധ കൊങ്കര ചിത്രം മികച്ച അഭിപ്രായം നേടുേമ്പാൾ നടൻ സൂര്യക്കൊപ്പം എല്ലാവരും വാതോരാതെ പുകഴ്ത്തുന്നത് ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപർണയെ കൂടിയാണ്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രശസ്ത തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?' എന്നാണ് വിജയ് സംവിധായികയായ സുധ കൊങ്കരയോട് ട്വിറ്ററിലൂടെ ചോദിച്ചത്.
സൂരറൈ പൊട്ര് എന്ന ചിത്രത്തിൽ താൻ എങ്ങനെ എത്തിപ്പെട്ടു എന്ന് അപർണ വിശദീകരിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബൊമ്മി എന്ന കിടിലൻ കഥാപാത്രമാകാൻ അപർണ ബാലമുരളി എത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് വിഡിയോയിലൂടെ മനസിലാക്കാൻ സാധിക്കും. അപർണ എങ്ങനെയാണ് മധുര ശൈലിയിലുള്ള തമിഴ് പഠിച്ചതെന്നും പരിശീലന രീതിയുമൊക്കെ വിഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.