സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അപർണ ബാലമുരളിയെ തേടി ദേശീയ ചലച്ചിത്ര പുരസ്കാര വാർത്ത എത്തുന്നത്. പുരസ്കാരം ലഭിച്ചതിൽ ഒത്തിരി സന്തോഷമെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അപര്‍ണ പറഞ്ഞു. നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമെന്നും സംവിധായക സുധാ കൊങ്കാരയ്ക്ക് ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പറഞ്ഞു.
സുരരൈപോട്ര് സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അപര്‍ണ വ്യക്തമാക്കി.
'ഇനി ഉത്തരം' ലൊക്കേഷനിൽ കേക്ക് മുറിച്ചാണ് അപർണ വാർത്ത ആഘോഷിച്ചത്. സിദ്ധാർഥ് മേനോൻ അടക്കം അണിയറ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത് അപർണയ്ക്ക് ജയ് വിളിച്ചുകൊണ്ടായിരുന്നു.
അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.
വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, റിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ, പി.ആർ.ഒ-എ.എസ് ദിനേശ്, ആതിര ദിൽജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.