ലോകസിനിമാ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അവതാർ 2. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദ് വേ ഓഫ് വാട്ടർ ഡിസംബർ 16നാണ് തിയറ്ററുകളിൽ എത്തിയത്. ഇംഗ്ലീഷ് കൂടാതെ ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
ഡിസംബർ രണ്ടാംവാരം പ്രദർശനത്തിനെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യദിനം നേടിയത് 41 കോടി രൂപയാണ്. രണ്ടാം ദിനം 45 കോടി രൂപ നേടിയിട്ടുണ്ട്. ഉടൻ തന്നെ ചിത്രം നൂറ് കോടി കടക്കുമെന്നാണ് ട്രെയിഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അവതാർ ആദ്യഭാഗം പുറത്തിറങ്ങി 13 വർഷത്തിന് ശേഷമാണ് രണ്ടാംഭാഗം എത്തിയത്. റിലീസിന് മുമ്പ് 1.84 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇന്ത്യയിൽ നിന്ന് വിറ്റുപോയത്. അതേസമയം 2019 ൽ പുറത്ത് ഇറങ്ങിയ അവഞ്ചേഴ്സ് എൻഡോഓഫ് ഗെയിമിന്റെ റെക്കോർഡ് ഭേദിക്കാൻ അവതാറിനായിട്ടില്ല. ഇന്ത്യയിൽ 53 കോടി രൂപയാണ് അവഞ്ചേഴ്സ് എൻഡോഓഫ് ഗെയിം ആദ്യദിനം നേടിയത്.
കേരളത്തിൽ നിന്നും മികച്ച കാഴ്ചക്കാരെ നേടാൻ അവതാർ 2 നായിട്ടുണ്ട്. 300 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.