ഭോപ്പാൽ ദുരന്തം വെബ്​ സീരീസാകുന്നു; കേന്ദ്ര കഥാപാത്രമാകാൻ ഇർഫാൻ ഖാന്‍റെ മകനും

ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി കണക്കാക്കുന്ന ഭോപ്പാൽ വാതക​ ദുരന്തത്തിലെ രക്ഷകരുടെ കഥ വെബ്​ സീരീസാക്കാൻ യാഷ്​ രാജ്​ ഫിലിംസ്​. 'ദ റെയിൽവേ മെൻ' എന്ന്​ പേരിട്ടിരിക്കുന്ന സീരീസിൽ ആർ. മാധവൻ, കെ.കെ​ മേനോൻ, ദിവ്യേന്ദു ശർമ, ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ എന്നിവരാണ്​ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.

ശിവ്​ റവാലി സംവിധാനം ചെയ്യുന്ന സീരീസിന്‍റെ ചിത്രീകരണം​ ഡിസംബർ ഒന്ന്​ മുതൽ ആരംഭിച്ചുകഴിഞ്ഞു. അടുത്ത വർഷം ഡിസംബറിൽ ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ്​ഫോമിലൂടെ 'ദ റെയിവേ മെൻ' സ്​ട്രീം ചെയ്യുന്നതായിരിക്കും.


1984 ഡിസംബർ രണ്ടിന്​ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി നിർമ്മാണശാലയിലാണ്​ വാതകദുരന്തമുണ്ടായത്​. അന്ന്​ സ്വന്തം ജീവൻ പോലും വകവെക്കാതെ ആയിരക്കണക്കിന്​ ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്ന ഭോപ്പാൽ സ്റ്റേഷനിലെ റെയിൽവേ ജീവനക്കാർക്കുള്ള ആദരവായാണ്​ യാഷ്​ രാജ്​ ഫിലിംസ്​ 'റെയിൽവേ മെൻ' നിർമിക്കുന്നത്​. 37 വർഷം മുമ്പ് ദുരന്തം നടന്ന അതേ ദിവസം തന്നെയാണ് സീരീസ്​ അവർ പ്രഖ്യാപിച്ചത്.

Tags:    
News Summary - Babil Khan Will Debut In Web-Series On Bhopal Disaster produced by YRF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.