നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. 2024ൽ ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം എത്തിയത്. ഡിസംബർ 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
ബറോസ് തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്. ത്രീഡിയിൽ ഒരുക്കിയ ചിത്രത്തിന്റെ ബജറ്റ്150 കോടിയിലധികമാണെന്നാണ് ബറോസിന്റെ മാർക്കറ്റിങ് ഹെഡ് ഡോ. ഷാരോൺ തോമസ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നേരത്തെ 80 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പ്രചരിച്ചത്.
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ ബറോസ് ഇതുവരെ( എട്ട് ദിവസം) ഇന്ത്യയിൽ നിന്ന് നേടിയത് 9.38 കോടിയാണ്. 15.3 കോടിയാണ് ചിത്രത്തിെന്റെ ആഗോള കളക്ഷൻ. ജനുവരി ഒന്ന് മുതല്‍ ചിത്രം അമേരിക്കയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഷോകളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്ററും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ 'ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.