ബേസിൽ ജോസഫിന്റെ വീട്ടിലെ പുതിയ അതിഥി; 'ഹോപ് എലിസബത്ത് ബേസിൽ'

ടനും സംവിധായകനുമായ ബേസിൽ ജോസഫിനും കുഞ്ഞ് പിറന്നു. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം  ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ്  സന്തോഷവാർത്ത ബേസിലാണ് പങ്കുവെച്ചത്.

ബേസിലിനും എലിസബത്തിനും ആശംസയുമായി മലയാള സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. 2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസിൽ പിന്നീട് അഭിനയത്തിലും സജീവമാവുകയായിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ​ഗുരുവായൂരമ്പല നടയിൽ ആണ് ബേസിൽ നായകനായി വരാനിരിക്കുന്ന ചിത്രം. മിന്നൽ മുരളിയാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം


Tags:    
News Summary - Basil Joseph Blessed With Baby Girl Name Hope Elizabeth Basil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.