നിരഞ്ജന അനൂപ്, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, അഭിരാം രാധകൃഷ്ണൻ, താൻവി റാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എങ്കിലും ചന്ദ്രികേ...'.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് പുറത്ത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റ19ാംമത്തെ ചിത്രമാണിത്.
ഒരു വിവാഹവുമായി ബന്ധപ്പെട്ടുള്ള മൂന്നു സുഹൃത്തുക്കളുടെ കഥയാണിത്. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും,ബേസില്‍ ജോസഫും സൈജു കുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജന അനൂപാണ് നായിക.തന്‍വി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് ശര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകൻ ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടന്‍ കൂടിയാണ് ആദിത്യന്‍ ചന്ദ്രശേഖരന്‍. ആവറേജ് അമ്പിളി, എന്ന വെബ് സീരീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച എന്ന സീരീസിന്റെ തിരക്കഥ രചിക്കുകയും അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുംചെയ്തിട്ടുണ്ട് ആദിത്യൻ.
പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷയും അതുപോലെ ചിരി പടർത്തിയ ഒരു പ്രഖ്യാപനമായിരുന്നു ചിത്രത്തിന്റേത്. വിവാഹപരസ്യത്തിന്റെ മാത്യകയിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്ററായിരുന്നു അണിയറ പ്രവർത്തകർ പങ്കുവെച്ചത്. നിരഞ്ജന അനൂപും അഭിരാം രാധകൃഷ്ണനുമായിരുന്നു പുറത്തു വന്ന പോസ്റ്ററിൽ. എന്നാൽ സിനിമയെ കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.