കൊച്ചി: വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു വാർത്താ ചാനലിനോടാണ് ഭാഗ്യലക്ഷ്മി, ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണതിലുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.
വ്യക്തികളുടെ പേരുകൾ ഇല്ലാതെയാണെങ്കിലും ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് സിനിമയ്ക്കകത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായം. അതിനുവേണ്ടിയാണല്ലോ ഇത്രയും പണം ചെലവാക്കി ഇങ്ങനെയൊരു കമ്മിഷൻ രൂപീകരിച്ചത്. താനുൾപ്പെടെയുള്ള എല്ലാ മേഖലയിലുമുള്ള സ്ത്രീകൾ നേരിട്ട് ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ട്. അതവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. താനത് നേരിട്ടുകണ്ടതുമാണെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.