രാമനും സീതയുമായി രൺബീറും സായ് പല്ലവിയും, രാവണനായി യഷ്; 'രാമായണ' എത്തുന്നത് രണ്ടുഭാഗങ്ങളായി

രാമായണത്തെ ഇതിവൃത്തമാക്കി രൺബീർ കപൂറും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന രാമാണ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ പതിപ്പ് 2026 ദീപാവലി ദിനത്തിലെത്തും . രണ്ടാം ഭാഗം തൊട്ടടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവായ നമിത് മൽഹോത്രയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 

'5000 വര്‍ഷത്തിലധികമായി ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ള ഈ ഇതിഹാസം വെള്ളിത്തിരയില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. നമ്മുടെ ടീമിന്റെ പരിശ്രമത്തില്‍ ഈ സിനിമ രൂപപ്പെടുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി നമ്മുടെ സംസ്‌കാരവും ചരിത്രവും സത്യവും ഏറ്റവും ആധികാരികമായാണ് രാമായണത്തില്‍ ചിത്രീകരിക്കുന്നത്. ഞങ്ങളുടെ ഈ ഇതിഹാസത്തെ ഏറ്റവും അഭിമാനത്തോടെ ആളുകള്‍ സ്വീകരിക്കും'- പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മാതാവ് കുറിച്ചു.

നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺബീർ കപൂർ, സായ് പല്ലവി എന്നിവർ രാമനും സീതയുമായി എത്തുമ്പോൾ ചിത്രത്തിൽ രാവണനെ അവതരിപ്പിക്കുന്നത് കന്നഡ താരം യഷ് ആണ്.കഥാപാത്രത്തിന്റെ സങ്കീര്‍ണതയും ആഴവുമാണ് ഈ വേഷം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ കരിയറിലെ തന്നെ മികച്ച ഒന്നായിരിക്കും ചിത്രമെന്ന് യാഷ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Ranbir Kapoor’s ‘Ramayana’ to release on Diwali 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.