തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ എഴുന്നേറ്റ് നിന്ന് കേട്ട് നടൻ ഭീമൻ രഘു. പിണറായിയോടുളള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെന്ന് നടൻ പിന്നീട് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നത്. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോഴാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. 15 മിനിറ്റോളമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതിന് ശേഷമാണ് നടൻ ഇരുന്നത്.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നും ഭീമൻ രഘു അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.