മുംബൈ: ഇൻസ്റ്റഗ്രാമിൽ അവതരിച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഏറെ ആരാധകരെ നേടി മുന്നേറുകയാണ് അഗസ്ത്യ നന്ദ. ഈ പേരിൽ ആളെ അത്രപെട്ടെന്ന് ആർക്കും മനസ്സിലാവില്ലെങ്കിലും പയ്യെൻറ മുത്തച്ഛനെ എല്ലാവരുമറിയും. ബോളിവുഡിെൻറ 'ബിഗ് ബി' അമിതാഭ് ബച്ചെൻറ കൊച്ചുമകനാണ് അഗസ്ത്യ. ബച്ചെൻറ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ.
കുറച്ചുദിവസം മുമ്പാണ് അഗസ്ത്യ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി രംഗത്തുവന്നത്. ദിവസങ്ങൾക്കകം അരലക്ഷത്തിലേറെ ഫോളോവേഴ്സ് ആയി. ഷാറൂഖ് ഖാെൻറ മകൾ സുഹാന ഖാൻ അടക്കം അഗസ്ത്യയുടെ ചിത്രങ്ങൾക്ക് കമൻറുമായി രംഗത്തെത്തി.
പേരക്കുട്ടികളുടെ ചിത്രങ്ങൾ സാക്ഷാൽ ബച്ചൻ തെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അഗസ്ത്യയുമൊന്നിച്ച് വീട്ടിലെ ജിമ്മിൽ പരിശീലിക്കുന്ന ചിത്രം ഇക്കഴിഞ്ഞ മേയിൽ ബച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അഗസ്ത്യയുടെ സഹോദരി നവ്യ നവേലിയുടെയും അഭിഷേക്-ഐശ്വര്യ റായ് ദമ്പതികളുടെ മകൾ ആരാധ്യയുടെയും ചിത്രങ്ങളും ബച്ചൻ പങ്കുവെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.