Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇൻസ്​റ്റഗ്രാമിൽ വരവറിയിച്ച്​ ബച്ച​െൻറ കൊച്ചുമോൻ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇൻസ്​റ്റഗ്രാമിൽ...

ഇൻസ്​റ്റഗ്രാമിൽ വരവറിയിച്ച്​ ബച്ച​െൻറ കൊച്ചുമോൻ

text_fields
bookmark_border

മുംബൈ: ഇൻസ്​റ്റഗ്രാമിൽ അവതരിച്ച്​ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഏറെ ആരാധകരെ നേടി മുന്നേറുകയാണ്​ അഗസ്​ത്യ നന്ദ. ഈ പേരിൽ ആളെ അത്രപെ​ട്ടെന്ന്​ ആർക്കും മനസ്സിലാവില്ലെങ്കിലും പയ്യ​െൻറ മുത്തച്​ഛനെ എല്ലാവരുമറിയും. ബോളിവുഡി​െൻറ 'ബിഗ്​ ബി' അമിതാഭ്​ ബച്ച​െൻറ കൊച്ചുമകനാണ്​ അഗസ്​ത്യ. ബച്ച​െൻറ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ.

കുറച്ചുദിവസം മുമ്പാണ്​ അഗസ്​ത്യ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി രംഗത്തുവന്നത്​. ദിവസങ്ങൾക്കകം അരലക്ഷത്തിലേറെ ഫോളോവേഴ്​സ്​ ആയി. ഷാറൂഖ്​ ഖാ​െൻറ മകൾ സുഹാന ഖാൻ അടക്കം അഗസ്​ത്യയുടെ ചിത്രങ്ങൾക്ക്​ കമൻറുമായി രംഗത്തെത്തി.


പേരക്കുട്ടികളുടെ ചിത്രങ്ങൾ സാക്ഷാൽ ബച്ചൻ ത​െൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്​റ്റ്​ ചെയ്യാറുണ്ട്​. അഗസ്​ത്യയുമൊന്നിച്ച്​ വീട്ടിലെ ജിമ്മിൽ പരിശീലിക്കുന്ന ചിത്രം ഇക്കഴിഞ്ഞ മേയിൽ ബച്ചൻ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. അഗസ്​ത്യയുടെ സഹോദരി നവ്യ നവേലിയുടെയും അഭിഷേക്​-ഐശ്വര്യ റായ്​ ദമ്പതികളുടെ മകൾ ആരാധ്യയുടെയും ചിത്രങ്ങളും ബച്ചൻ പങ്കുവെക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanShweta Bachchan Nanda
News Summary - Amitabh Bachchan's Grandson Agastya Nanda Makes Instagram Debut
Next Story