മരുഭൂമിയിലെ നോമ്പുകാല ഓർമ പങ്കുവെച്ച് ബ്ലെസി- വിഡിയോ

രുഭൂമിയിലെ നോമ്പുകാല ഓർമ പങ്കുവെച്ച് ആടുജീവിതം സിനിമ സംവിധായകൻ ബ്ലെസി. 2022-ലെ സഹാറ മരുഭൂമിയിലെ നോമ്പുകാല അനുഭവമാണ് പങ്കുവെച്ചത്. നോമ്പ് കാലത്താണ് ആടുജീവിതത്തിൽ മരുഭൂമി ഭാഗം ഷൂട്ട് ചെയ്തതെന്നും നോമ്പ് തുറക്കുന്നതും നിസ്കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓർക്കുന്നെന്നും ബ്ലെസി പറഞ്ഞു.വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് 2022 ലെ  ഓർമ പങ്കുവെച്ചത്. എല്ലാവർക്കും ചെറിയ പെരുനാൾ ആശംസിക്കുന്നുമുണ്ട്.

'2022 ലെ നോമ്പ് കാലങ്ങളാണ് ഇപ്പോൾ എന്റെ മനസിൽ ഓടിയെത്തുന്നത്. നോമ്പ് കാലത്താണ് ആടുജീവിതത്തിൽ മരുഭൂമി ഭാഗം ചിത്രീകരിച്ചത്. അന്ന് നോമ്പ് എടുത്തുകൊണ്ട് ഈ സിനിമയോടൊപ്പം സഹകരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി രീതിയിൽ വളരെ വെളുക്കുമ്പോൾ തന്നെ ഷൂട്ടിങ് ആരംഭിക്കുകയും പകൽ മുഴുവൻ അവർക്ക് വിശ്രമം കൊടുക്കുകയും വൈകുന്നേരം ഷൂട്ടിങ് ആരംഭിക്കുന്ന പ്രക്രിയയിലേക്ക് പോവുകയും ചെയ്യുന്ന രീതിയിൽ ഷെഡ്യുൾ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ നോമ്പുകാലം ചെലവഴിച്ചത്.

വിശാലമായ മരുഭൂമിയിൽ പരവതാനികൾ വിരിച്ച് വിഭവങ്ങൾ നിരത്തി നോമ്പ് തുറക്കുന്നതും നിസ്കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓർക്കുകയാണ്. വീണ്ടും മറ്റൊരു ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ആടുജീവിതം തിയറ്ററുകളിൽ നിങ്ങളുടെ ഇടയിലേക്ക് എത്തിയിരിക്കുകയാണ്. എല്ലാവർക്കും സ്നേഹത്തിന്റേയും സഹനത്തിന്റേയും പങ്കുവെക്കലിന്റേയും ചെറിയ പെരുന്നാൾ ആശംസകൾ' -ബ്ലെസി പറയുന്നു.

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' മാർച്ച് 28 ആണ് തിയറ്ററുകളിലെത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലായിട്ടാണ് ചിത്രമെത്തിയത്. അമല പോളാണ് നായിക. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Full View


Tags:    
News Summary - Blessy Shares Memories in Sahara Ramadan 2022, video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.