ഷാറൂഖ് ഖാന്റെ ഇഷ്ട ഭക്ഷണം; അദ്ദേഹം വളരെ സന്തോഷവാനും സംതൃപ്തനുമാണ്; ബൊമൻ ഇറാനി

 നടൻ ഷാറൂഖ് ഖാന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് നടൻ ബൊമൻ ഇറാനി. എസ്. ആർ. കെ ചിത്രമായ ഡിങ്കിയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ ഇറാനിയും ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഷാറൂഖ് ഭക്ഷണപ്രിയനല്ലെന്നും തന്നെ സന്തോഷിപ്പിക്കാനുളള മാർഗമായി ആഹാരത്തെ കരുതുന്നില്ലെന്നും നടൻ പറഞ്ഞു.   ഇതേ അഭിമുഖത്തിൽ ആമിർ ഖാനെക്കുറിച്ചും നടൻ സംസാരിച്ചിരുന്നു.

'ഷാറൂഖ് ഖാൻ ഭക്ഷണപ്രിയനല്ല. തന്തൂരി ചിക്കൻ വളരെ ഇഷ്ടമാണ് കൂടാതെ കഴിക്കുന്ന ഭക്ഷണത്തിൽ അദ്ദേഹം വളരെ സന്തോഷവാനും സംതൃപ്തനുമാണ്. ലക്ഷ്വറി ഭക്ഷണങ്ങൾ തന്നെ സന്തോഷിപ്പിക്കാനുളള മാർഗമായി അദ്ദേഹം കരുതുന്നില്ല'; ഷാറൂഖിന്റെ ഭക്ഷണത്തെക്കുറിച്ച് ബൊമൻ ഇറാനി പറഞ്ഞു.

ആമിർ ഖാനോട് ചോദ്യം ചോദിക്കുക എന്നത് വളരെ പ്രയാസകരമാണ്. അദ്ദേഹത്തിനോട് ഒരു ചോദ്യം ചോദിക്കാൻ ഒരാഴ്ചയെങ്കിലും തയാറെടുക്കേണ്ടി വരും'; ചിരിച്ചുകൊണ്ട് നടൻ പറഞ്ഞു. ആമിറിനോട് എന്താണ് ചോദിക്കാൻ ആഗ്രഹിക്കുന്നതെന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി 2023 അവസാനത്തോടെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ 21 ന് റിലീസ് ചെയ്ത ചിത്രം 460 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഷാറൂഖിനൊപ്പം ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തിയത്.

Tags:    
News Summary - Boman Irani reveals Shah Rukh Khan's favourite dish to relish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.