സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കോവിഡ് പോലെയാണെന്നും ബഹിഷ്കരണത്തെ അതിജീവിച്ച് ഷാരൂഖിന്‍റെ 'പത്താൻ' നേടിയ വിജയം അതിനുള്ള വാക്സിനാണെന്നും നടൻ ശേഖർ സുമൻ.
'സിനിമ വ്യവസായത്തെ ഏകദേശം കൊന്നുകഴിഞ്ഞ, കോവിഡിന് സമാനമായ മഹാമാരിയാണ് ബഹിഷ്കരണ തരംഗം. തക്കസമയത്ത് അതിന് ലഭിച്ച വാക്സിനാണ് 'പത്താൻ' സിനിമ' -ഷാരൂഖ് ഖാനെയും യാഷ് രാജ് ഫിലിംസിനെയും ടാഗ് ചെയ്തുകൊണ്ട് ശേഖർ സുമൻ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സിനിമാ ലോകത്ത് പുതുചരിത്രം സൃഷ്ടിക്കുകയാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ നാല് ദിവസം കൊണ്ട് 429 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 265 കോടിയാണ് സ്വന്തമാക്കിയത്.
ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ബോളിവുഡ് ചിത്രം എന്ന റെക്കോർഡ് ഇനി പത്താന് സ്വന്തമാണ്. കെ.ജി.എഫ്2 അഞ്ച് ദിവസം കൊണ്ടും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഈ റൊക്കോർഡാണ് നാല് ദിവസം ഷാറൂഖ് ഖാൻ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.