വിവാദങ്ങളോടെയാണ് രൺബീർ കപൂർ, ആലിയ ഭട്ട് ചിത്രമായ ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. എന്നാൽ വിവാദങ്ങളെ കാറ്റിൽ പറത്തി കൊണ്ട് ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സെപ്റ്റംബർ 9 ന് റിലീസിനെത്തിയ ചിത്രം ഇതിനേടകം തന്നെ 250 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 400 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ആദ്യ ദിനം ആഗോളതലത്തിൽ 75 കോടി രൂപയാണ് ചിത്രം നേടിയത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 21 ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 260 കോടിയാണ്( സെപ്റ്റംബർ 20 ). ഇതിൽ 13.27 ശതമാനം ഹിന്ദിയിൽ നിന്നാണ്. ഇപ്പോഴും ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി ജൈത്രയാത്ര തുടരുകയാണ്. അതേസമയം, ഹൃത്വിക് റോഷൻ, സെയ്ഫ് അലിഖാൻ പ്രധാന വേഷത്തിൽ എത്തുന്ന വിക്രം വേദയിൽ നിന്ന് ബ്രഹ്മാസ്ത്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കുമെന്നാണ് ആരാധകരുടെ ഭാഷ്യം.
400 കോടിയുടെ ബജറ്റിൽ ഒരുങ്ങിയ ബ്രഹ്മാസ്ത്ര ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് . അയാൻ മുഖർജി സംവിധാന ചെയ്ത ചിത്രത്തിൽ രൺബീറിനേയും ആലിയ ഭട്ടിനേയും കൂടാതെ അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപങ്ങളെ ഇന്നത്ത ലോകവുമായി ബന്ധിപ്പിച്ചാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.