രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ബ്രഹ്മാസ്ത്ര' സെപ്റ്റംബർ ഒമ്പതിന് തിയറ്ററുകളിൽ എത്താൻ പോവുകയാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. ഭീമൻ ബജറ്റിലെത്തിയ ബോളിവുഡ് ചിത്രങ്ങൾ വലിയ പരാജയങ്ങളായി മാറുന്ന സാഹചര്യത്തിലാണ് അയാൻ മുഖർജിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഒരു ലക്ഷം കടന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. 1.30 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം വിറ്റതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. കോവിഡിന് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയ ചിത്രം കൂടിയായി മാറി ബ്രഹ്മാസ്ത്ര. റിലീസിന് മുമ്പ് തന്നെ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ 18 കോടി നേടിയിട്ടുണ്ട്. അത്തരത്തിൽ ചിത്രം 32 കോടിയോളം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷണൽ മൾട്ടിപ്ലെക്‌സ് ശൃംഖലകളിൽ ചിത്രത്തിന്റെ 3D ഫോർമാറ്റിനാണ് മികച്ച ബുക്കിങ്ങുള്ളത്. അതിലൂടെയാണ് ചിത്രം കോടികൾ വാരിയത്. ഗുജറാത്തിലും സെൻട്രൽ സർക്യൂട്ടിലും മുന്നേറ്റം കുറവാണ്. ബ്രഹ്മാസ്ത്ര ആദ്യ ദിനം 25 കോടിയിലധികം നേടുമെന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ആദ്യ വാരം ചിത്രം 75 കോടി നേടുമെന്നും പ്രവചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.