രണ്‍ബീര്‍ കപൂര്‍ ചിത്രം 'ബ്രഹ്മാസ്ത്ര' തിയേറ്ററില്‍ റിലീസ് ചെയ്തപ്പാൾ വന്‍ വിജയമായിരുന്നു. അയന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ 400 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ക്കകംതന്നെ 425 കോടി നേടിയെന്നാണ് കണക്കുകള്‍. പിന്നീട് ചിത്രം ഒ.ടി.ടിയിലുമെത്തി. ഡിസ്‌നി ഹോട്ട്‌സ്റ്ററിലാണ് ചിത്രം ഒ.ടി.ടി. റിലീസ് ചെയ്തത്.
സിനിമ തീയറ്ററിൽ വന്നപ്പോൾ ചിത്രത്തില്‍ ദീപികയുടെ സാന്നിധ്യമുണ്ടെന്ന് വാദിച്ച് ആരാധകര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ചിത്രം 2ഡി.യില്‍ കണ്ട ചിലര്‍ ഇത് നിഷേധിച്ചു. ബ്രഹ്മാസ്ത്രയുടെ ഔദ്യോഗിക വിവരണങ്ങളിലും ദീപികയുള്ളതായി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെത്തിയതോടെ ദീപികയെ ആരാധകര്‍ തിരിച്ചറിയുകയായിരുന്നു.
റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്‍ബീർ അഭിനയിച്ച ശിവ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് ദീപിക എത്തിയത്. ഒരേ ഒരു രംഗത്തില്‍ മാത്രമാണ് സിനിമയിൽ ദീപികയെ കാണുന്നത്. കൈയ്യില്‍ കുഞ്ഞു ശിവയെയും പിടിച്ചിരിക്കുന്ന ദീപികയുടെചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. രണ്ടാംപകുതിയുടെ തുടക്കത്തില്‍ത്തന്നെയാണ് ഈ രംഗമുള്ളത്.
ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട ഫ്രാഞ്ചൈസി സിനിമയാണ് ബ്രഹ്മാസ്ത്ര. 'ബ്രഹ്മാസ്ത്ര'യുടെ രണ്ടാംഭാഗത്തില്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മയായി ദീപിക പദുക്കോണ്‍ വരുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ. റണ്‍ബീറിനെക്കൂടാതെ അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും ചിത്രത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.