ധ്യാനും പ്രയാഗയും ഒന്നിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' ഡിസംബർ ഒന്നിന്

കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും ആക്ഷനും ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ

എന്റർടൈനറായി അവതരിപ്പിക്കുന്നു. കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗ മാർട്ടിനാണ് നായിക.രൺജി പണിക്കർ ജോണി ആന്റെണി, സുധീർ കരമന,സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം. ശീകാന്ത് മുരളി., കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ്.രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്. അസ്സോസിയേറ്റ് ഡയറക്ടേർസ് - ഷിബിൻ കൃഷ്ണ' ഉബൈനി യൂസഫ്, സഹസംവിധാനം. ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂർ, ഷൈൻ നെല്ലാൾ.പ്രൊഡക്ഷൻ മാനേജർ - സഫി: ആയൂർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നസീർ കാരന്തൂർ.പ്രൊജക്റ്റ് ഡിസൈനർ - അനിൽ അങ്കമാലി. ബിത്രീ എം.(B3M) ക്രിയേഷൻസിന്റെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ ഒന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

Tags:    
News Summary - Bullet Diaries' on December 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.