പാരിസ്: ഇന്ത്യയിൽനിന്നുള്ള 'ഓൾ ദാറ്റ് ബ്രീത്സ്' 75ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം കരസ്ഥമാക്കി. ഷൗനക് സെന്നാണ് ഓൾ ദാറ്റ് ബ്രീത്സിന്റെ സംവിധായകൻ. ഡൽഹി വസീറാബാദിലെ സഹോദരങ്ങളായ മുഹമ്മദ് സൗദും നദീം ഷഹ്സാദും പരിക്കേറ്റ പക്ഷികളെ രക്ഷപ്പെടുത്തി പരിചരിക്കുന്നത് ഹൃദ്യമായി വരച്ചുകാട്ടുന്നതാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി.
പോളിഷ് സംവിധായിക അഗ്നിയേസ്ക ഹോളണ്ട്, യുക്രെയ്ൻ എഴുത്തുകാരിയും സംവിധായികയുമായ ഇറീന സില്യക്, ഫ്രഞ്ച് നടൻ പിയറി ഡെലെഡോൺഷാംപ്സ്, മൊറോക്കൻ സംവിധാകയൻ ഹിഷാം ഫലാഹ്, മാധ്യമപ്രവർത്തകൻ അലക്സ് വിസെന്റെ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ഡോക്യുമെന്ററി തെരഞ്ഞെടുത്തത്.
കാൻ ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് ഫ്രാൻസിലെ ഓതേഴ്സ് സൊസൈറ്റി 2015ൽ സ്ഥാപിച്ചതാണ് ഗോൾഡൻ ഐ ഡോക്യുമെന്ററി പുരസ്കാരം. 5000 യൂറോയാണ് സമ്മാനത്തുക. നേരത്തേ സുൻഡൻസ് ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നേടിയിരുന്ന ഓൾ ദാറ്റ് ബ്രീത്സിനെ എച്ച്.ബി.ഒ ഡോക്യുമെന്ററി ഫിലിംസ് വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.