കൊച്ചി: മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യ ചലച്ചിത്രം 'ചതുർ മുഖത്തിന്‍റെ' നിഗൂഢതകൾ നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി. ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെ നാലാമത്തെ മുഖമായ ഒരു സ്മാർട്ട് ഫോണിനെ ചുറ്റിപറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. സയന്‍സും ടെക്നോളജിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിറയെയുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു വാര്യരെയാണ് കാണാന്‍ കഴിയുന്നത്. അഭിനന്ദ് രാമാനുജത്തിന്‍റെ വിഷ്വല്‍സും ഡോണ്‍ വിന്‍സന്‍റിന്‍റെ പശ്ചത്തലസംഗീതവും ചതുര്‍മുഖത്തിനുള്ള കാത്തിരിപ്പിന് ആക്കം കൂട്ടും.
രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയും ഒരുമിച്ചാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ് ടോംസ് മൂവീസിന്‍റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മാണം. അലൻസിയർ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, വലിയ ഒരു താരനിരയും, അണിയറപ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്. രചന അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
സെഞ്ച്വറി ഫിലിംസാണ് വിതരണം നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍ - ബിജു ജോർജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേർസ് - സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്‍റണി കുഴിവേലിൽ, ക്രീയേറ്റീവ് ഹെഡ് - ജിത്തു അഷ്‌റഫ്. ലൈൻ പ്രൊഡ്യൂസർസ് - ബിനു.ജി.നായര്‍, ടോം വർഗീസ്. എഡിറ്റിംഗ് -മനോജ്, സൌണ്ട് മിക്സിംഗ് - വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - രാജേഷ് നെന്മാറ. ആർട്ട് - നിമേഷ് എം താനൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, ഡിസൈൻസ് - ദിലീപ് ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.