തൃശൂർ: മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പി.കെ. ജയകുമാർ (അഡ്വ. ജയിൻ കൃഷ്ണ -45) നിര്യാതനായി. കോലഴി പൂവണി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചക്ക് ഒന്നിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർക്കാട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. അവിവാഹിതനാണ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഷൊർണൂർ ശാന്തീതീരത്ത് നടക്കും.
12 വർഷമായി ബി. ഉണ്ണികൃഷ്ണെൻറ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയകുമാർ അനിൽ സി. മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, വി.എസ്. രോഹിത് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ടാ'ണ് അവസാനം ചെയ്ത സിനിമ.
ലോക്ഡൗൺ ഇളവിനെ തുടർന്ന് സിനിമ പ്രവർത്തനങ്ങളിൽ സജീവമായ ജയകുമാർ, ഓണം അവധിയെ തുടർന്നുള്ള ഇടവേളയിൽ വീട്ടിലെത്തിയതായിരുന്നു. സ്വന്തമായി സിനിമ സംവിധാനം ചെയ്യാനിരിക്കെയാണ് മരണം. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ ഭരണസമിതി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.