വൃക്കരോഗം കാരണം ദുരിതത്തിലായ നടൻ പൊന്നമ്പലത്തിന് സഹായവുമായി തെലുങ്ക് സൂപ്പർ സ്റ്റാർ നടൻ ചിരഞ്ചീവി. ചികിത്സക്കായി ചിരഞ്ചീവ് രണ്ട് ലക്ഷം രൂപ നൽകിയെന്നും ഒരിക്കലും മറക്കാനാകില്ലെന്നും പൊന്നമ്പലം തന്നെയാണ് സാമൂഹിഷ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
'ചിരഞ്ചീവി സാർ, വൃക്കമാറ്റ ചികിത്സക്ക് താങ്കൾ നൽകിയ രണ്ട് ലക്ഷം വളരെ വലിയ സഹായമാണ്. നിങ്ങളുടെ സഹായം ഞാനൊരിക്കലും മറക്കില്ല. ഹൃദയത്തിൽ നിന്നുള്ള നന്ദിയാണിത്'- 57 കാരനായ പൊന്നമ്പലം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പൊന്നമ്പലത്തിെൻറ മക്കളുടെ വിദ്യാഭ്യാസ ചെലവ് നടൻ കമൽ ഹാസൻ കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. വൃക്ക രോഗ ചികിത്സക്കുള്ള സഹായവും അദ്ദേഹം നൽകിയിരുന്നു. സംഘട്ടന രംഗങ്ങൾ അഭിനയിച്ച് സിനിമയിൽ തുടങ്ങിയ പൊന്നമ്പലം പിന്നീട് തമിഴ്-തെലുങ്ക് സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്ത് ജനകീയനാകുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.