'അന്യൻ' കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നു; സോഷ്യൽ മീഡിയയിൽ വിക്രമിന്റെ 'അന്യൻ' മയം

ദേശീയപുരസ്കാരം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ സോഷ്യൽ മീഡിയയിൽ വിക്രമിന്റെ അന്യൻ സിനിമ ചർച്ചയാവുകയാണ്. ഇപ്പോൾ സർവ്വതും 'അന്യൻ' മയമാണ്. 2005ൽ വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് 2022ൽ എന്ത് കാര്യമാണെന്നാണ് ട്രോളുകൾ വാർത്താ പ്രാധാന്യം നേടിയതോടെ പ്രേക്ഷകർ തിരക്കുന്നത്.


സൂര്യക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് അന്യൻ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്.


2005 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു നടൻ ചിയാൻ വിക്രം കാഴ്ചവച്ചത്. അന്യൻ, അമ്പി, റെമോ എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് നടൻ എത്തിയത്. മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയെങ്കിലും അന്ന് ദേശീയ തലത്തിൽ  തഴയപ്പെട്ടു. ചിത്രം പ്രേക്ഷകരുടെ ഇടയിൽ മാത്രം ഒതുങ്ങി പോയി. ഇതുമായി ബന്ധപ്പെട്ട രസകരമായ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇടംപിടിക്കുന്നത്.


മുമ്പൊരിക്കൽ 'കരിങ്കോഴിക്കുഞ്ഞുങ്ങളെ' ഏറ്റെടുത്തപോലെ അന്യനേയും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എങ്ങനെയാണീ 'അന്യൻ' ഇപ്പോൾ ട്രെൻഡിങ് ആയതെന്ന് സോഷ്യൽ മീഡിയയിൽ തന്നെ ചിലർ വിശദീകരിക്കുന്നത് ഇങ്ങനെ:- പ്രമുഖ ഫാൻ ഫൈറ്റ് പേജിന്‍റെ അഡ്മിൻ ഒരു കടുത്ത വിക്രം ഫാൻ ആയിരുന്നു. പല പോസ്റ്റുകളും അന്യനെ വെച്ചുള്ളതായിരുന്നു. വിക്രമിനെ ആരെങ്കിലും ട്രോളിയാൽ 'നീയൊക്കെ അന്യൻ കണ്ടിട്ടുണ്ടോടാ' എന്നും പറഞ്ഞ് ഫാൻ ആയ അഡ്മിൻ രംഗത്തുവരും. ഈ സ്ഥിരം പല്ലവി ചില ട്രോളന്മാർ എറ്റെടുത്തതോടെയാണ് 'അന്യൻ' ഹിറ്റായി മാറുന്നത്. ഇത് പിന്നാലെ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു.

















Tags:    
News Summary - Chiyan Vikram Movie Anniyan Troll Went Viral On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.