ആദായ നികുതി പിഴ ഒന്നരക്കോടി വിജയ് ഇപ്പോൾ അടക്കേണ്ടെന്ന് കോടതി

ചെന്നൈ: അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് ആദായ നികുതി വകുപ്പ് നടൻ വിജയ്ക്ക് ചുമത്തിയ ഒന്നര കോടിയുടെ പിഴ ശിക്ഷ മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വർഷത്തിൽ ലഭ്യമായ 15 കോടിയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ഐ.ടി വകുപ്പ് നടപടിയെടുത്തത്.

'പുലി' തമിഴ് സിനിമയുടെ പ്രതിഫലം ചെക്കായും അഞ്ച് കോടിയോളം രൂപ പണമായും വിജയ് കൈപ്പറ്റി. എന്നാൽ, ചെക്ക് തുകക്ക് മാത്രമാണ് വിജയ് നികുതിയടച്ചതെന്ന് അധികൃതർ ആരോപിച്ചു. അതേ സാമ്പത്തിക വർഷം 10 കോടി രൂപ അധിക വരുമാനം കണക്കിലുൾപ്പെടുത്തിയിരുന്നില്ലെന്നുമാണ് പരാതി. ഇത്തരത്തിൽ 15 കോടി രൂപയുടെ വരുമാനം വിജയ് മറച്ചുവെച്ചതിന് പത്തു ശതമാനമായ 1.5 കോടി രൂപ പിഴ ചുമത്തുകയായിരുന്നുവെന്നാണ് ഐ.ടി വകുപ്പിന്‍റെ വാദം. കാലപരിധിക്കുശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വിജയ്യുടെ വാദം അംഗീകരിച്ചാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. 

Tags:    
News Summary - Court orders Vijay not to pay income tax penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.