രാജ്യമൊട്ടാകെ ഭീതി പടർത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ബോളിവുഡ് ചിത്രത്തിന് വേണ്ടി മുംബൈ ഫിലിംസിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റിനും കേടുപാടുകൾ വരുത്തി. ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനാകുന്ന സ്പോർട്സ് ഡ്രാമയായ 'മൈദാൻ' എന്ന ചിത്രത്തിന് വേണ്ടി നിർമിച്ച ഫുട്ബാൾ സ്റ്റേഡിയമാണ് ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നത്. അവസാന ഷെഡ്യൂളിൽ എട്ട് മത്സരങ്ങൾ ചിത്രീകരിക്കുന്നതിനായി ഒരുക്കിയതായിരുന്നു മൈതാനം. ചുഴലിക്കാറ്റിന് ശേഷമുള്ള സെറ്റിെൻറ ചിത്രം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഖ്യതി കാഞ്ചൻ രൂപകൽപ്പന ചെയ്ത ഭീമൻ സെറ്റ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് പിന്നാലെ പുനർനിർമിക്കാനാണ് പദ്ധതിയിടുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ചിത്രീകരണം പുനരാരംഭിക്കാൻ സാധിക്കുമെന്നുമാണ് നിർമ്മാതാവ് ബോണി കപൂറിെൻറ പ്രതീക്ഷ. നിർമ്മാതാക്കൾ ചിത്രം പേ-പെർ വ്യൂ ഡിജിറ്റൽ റിലീസായി പുറത്തിറക്കാൻ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങളും നിർമാതാക്കൾ തള്ളി.
ഒക്ടോബർ 15 ദസറ ദിനത്തിൽ തിയറ്റർ റിലീസായിട്ടായിരിക്കും മൈദാനെത്തുക. ഇന്ത്യൻ ഫുട്ബോളിെൻറ സുവർണ്ണ കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് 'മൈദാൻ'. ''1950 കളിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിെൻറ പരിശീലകനും മാനേജരുമായിരുന്ന സയ്യിദ് അബ്ദുൾ റഹിമിെൻറ ജീവിതമാണ് ചിത്രത്തിന് പ്രചോദനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.