സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'നോ ടൈം ടു ഡൈ'.
ഏറെ തവണ റിലീസിങ് മാറ്റിവെച്ച ശേഷം ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വേഷമിടുന്ന അവസാന ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്താൻ പോകുകയാണ്. ഇയോൺ പ്രൊഡക്ഷന്‍റെ ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാം സിനിമ ഒക്ടോബർ എട്ടിനാണ് റിലീസ് ചെയ്യുന്നത്.
കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് പലതവണ നീട്ടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടത്. 2020 നവംബറിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. പിന്നാലെ 2021 ഏപ്രില്‍ രണ്ടിലേക്ക് റിലീസ് മാറ്റി.
ഇപ്പോൾ ട്രെയ്ലർ റിലീസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷമാണ് ചിത്രം തിയറ്ററിലൂടെ മാത്രമേ റിലീസ് ചെയ്യുള്ളുവെന്ന് ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അണിയപ്രവർത്തകർ വ്യക്തമാക്കിയത്. റിലീസ് തീയതി സ്ഥിരീകരിച്ചതോടൊപ്പം ചൂടൻ സംഘട്ടന രംഗങ്ങൾ ഉൾകൊള്ളുന്ന ടി.വി സ്പോട്ട് ക്ലിപ്പും അണിയറപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ചിത്രീകരണത്തിനിടെ വലിയ പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു. നോ ടൈം ടും ഡൈയുടെ ലൊക്കേഷൻ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പതിവ് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ജമൈക്കയിൽ വിശ്രമ ജീവിതം നയിക്കുന്ന ബോണ്ടിന് പ്രത്യേക സാഹചര്യത്തിൽ വീണ്ടും അന്വേഷണത്തിന് ഇറങ്ങേണ്ടി വരുന്നതാണ് പ്രമേയം. ഒാസ്കർ ജേതാവായ റമി മാലികാണ് പ്രതിനായക വേഷത്തിലെന്നതും ചിത്രത്തിെൻറ പ്രതീക്ഷ വർധിപ്പിക്കുന്നു.
അഞ്ചാം തവണയാണ് ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വേഷമിടുന്നത്. അവസാനം പുറത്തിറങ്ങിയത് സ്പെക്ട്ര എന്ന ചിത്രമായിരുന്നു. തെൻറ കഥാപാത്രത്തിന് സ്പെക്ട്രയിൽ വ്യക്തമായ അവസാനമുണ്ടായിരുന്നില്ലെന്നും ആ ചിത്രത്തോടുകൂടി അഭിനയം നിർത്തിയിരുന്നെങ്കിൽ ഒന്ന് കൂടി ചെയ്യാമായിരുന്നു എന്ന തോന്നൽ പിന്നീട് വരാനിടയുണ്ടെന്നും ക്രെയ്ഗ് പറയുന്നു.
സിനിമയുടെ കഥാഗതിക്ക് വ്യക്തമായ അവസാനം വേണ്ടതുണ്ടെന്നും പുതിയ ചിത്രമായ 'നോ ടൈം ടു ഡൈ'യിൽ അതുണ്ടെന്നും താരം വ്യക്തമാക്കി. അതോടൊപ്പം തെൻറ കരിയറിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു പുതിയ ചിത്രത്തിലേതെന്നും മുൻ ചിത്രങ്ങളേക്കാൾ മികച്ച വേഷമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.