ഐ.പി.എൽ ചൂടിലാണ് രാജ്യം. മാർച്ച് 22 ന് ചെന്നൈ സൂപ്പർ കിങ്‌സിന്റെയും റോയൽ ചലഞ്ചേഴ്സിന്റെയും പോരാട്ടത്തോടെയാണ് 17ാം മത് ഐ.പി.എൽ മത്സരങ്ങൾ ആരംഭിച്ചത്. ഓരോ ദിവസവും ആവേശകരമായ പോരാട്ടങ്ങൾക്കാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയാകുന്നത്. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും മുഖാമുഖം എത്തുമ്പോൾ ഏകന രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും ഏറ്റുമുട്ടും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഡേവിഡ് വാർണർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മലയാള ചിത്രം അയ്യപ്പനും കോശിയും മോഡൽ പോസ്റ്ററാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് വാർണറിനൊപ്പമുള്ളത്. അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കിയ ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച് എസ്. ഐ അയ്യപ്പൻ നായരുടെ ഗെറ്റപ്പിലാണ് വാർണർ. പൃഥ്വിരാജിന്റെ കോശിയായിരിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. വർണറുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.
നടൻ പൃഥ്വിരാജിന്റെ ഭാര്യയയും നിർമാതാവുമായ സുപ്രിയ മേനോൻ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. വർണറിനും പാണ്ഡ്യക്കും ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഈ ഐ.പി.എൽ സീസണിലെ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹാർദിക് പണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനും റിഷഭ് പന്തിന്‍റെ ഡൽഹി ക്യാപിറ്റൽസിനും ഇന്ന് അഭിമാനപ്പോരാട്ടമാണ്. ഈ ഐ.പി.എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ദയനീയ പരാജയമാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻ ഏറ്റുവാങ്ങിയത്. റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി ക്യാപിറ്റല്‍സ് നാലിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.