ഷാറൂഖിനെ പിന്നിലാക്കി ദീപിക പദുകോൺ; കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ സൂപ്പർതാരങ്ങൾ ഇവർ, മലയാളി താരങ്ങൾ എവിടെ!

ഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ നൂറ് താരങ്ങളുടെ കണക്ക് പുറത്തുവിട്ട് ഐ.എം.ഡി.ബി. റിപ്പോർട്ട് പ്രകാരം ആദ്യസ്ഥാനത്ത് നടി ദീപിക പദുകോൺ ആണ്. രണ്ടാം സ്ഥാനത്ത് ഷാറൂഖ് ഖാനും മൂന്നാമത് ഐശ്വര്യ റായ് ബച്ചനുമാണ്. ആദ്യ പത്ത് സ്ഥാനത്ത് ബോളിവുഡ് താരങ്ങളാണെങ്കിലും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, എന്നിവരും ഐ.എം.ഡി.ബി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മോഹൻലാൽ 48ാം സ്ഥാനത്താണ്. 59ാം സ്ഥാനത്ത് ദുൽഖറും 63ാം മത് മമ്മൂട്ടി യുമാണ്.ഐ.എം.ഡി.ബിയിൽ 81ാം സ്ഥാനത്താണ് ഫഹദ് ഫാസിൽ. പട്ടികയിൽ  നൂറാമതാണ് പൃഥ്വിരാജ്. നയൻതാരയും പ്രിയാമണിയും ഐ.എം.ഡി.ബി പട്ടികയിലുണ്ട്. 18ാം സ്ഥാനത്താണ് നയൻതാര. 97ാമതാണ് പ്രിയാമണി.

ചെറിയ സമയത്തിനുള്ളിൽ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ആലിയ ഭട്ട്. ഐ.എം.ഡി.ബി പട്ടികയിൽ നാലാം സ്ഥാനത്താണ് നടി. അന്തരിച്ച താരങ്ങളായ ഇർഫാൻ ഖാനും സുശാന്ത് സിങ് രജ് പുത്തും നാലും ഏഴും സ്ഥാനത്തുണ്ട്. ആമിർ ഖാനാണ് ആറാമത്. സൽമാൻ (എട്ട്), ഹൃത്വിക് റോഷൻ (ഒമ്പത്), അക്ഷയ് കുമാർ പത്താമതുമാണ്. 12ാം സ്ഥാനത്താണ് അമിതാഭ് ബച്ചൻ.

സമാന്ത പതിമൂന്നാമതും പ്രഭാസ് ഇരുപത്തിയൊൻപതും ധനുഷ് മുപ്പതും സ്ഥാനം നേടി. രാം ചരൺ (31), വിജയ് (35), രജനികാന്ത് (42), അല്ലു അർജുൻ (47), വിജയ് സേതുപതി (43), മോഹൻലാൽ (48), മാധവൻ (50) എന്നിവരാണ് ആദ്യ അമ്പതിൽ ഇടം നേടിയ തെന്നിന്ത്യൻ താരങ്ങൾ.

2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബി പ്രതിവാര റാങ്കിങിനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർഥ പേജ് കാഴ്ചകളാണ് ഈ റാങ്കിങുകൾ നിർണയിച്ചത്.


Tags:    
News Summary - Deepika Padukone tops IMDb’s list of Top 100 Most Viewed Indian Stars of last decade, beating Shah Rukh Khan, Alia Bhatt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.