വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമക്ക് ആശംസ നേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ചിത്രത്തിന് ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്നും മികച്ച വിജയമാകട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ ആശംസിച്ചു. ആദിപുരുഷിന്റെ വിഷ്വലുകൾ കാണുന്ന രണ്ട് ചിത്രങ്ങളും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായ ആദിപുരുഷ് 500 കോടി രൂപ ചെലവിട്ടാണ് ഒരുക്കിയത്. തിന്മക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ.
ആഗോള തലത്തിൽ വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന സിനിമ ഇറങ്ങും മുമ്പെ പ്രഭാസ് ആരാധകർ ആഘോഷത്തിലാണ്. സെയ്ഫ് അലി ഖാൻ, കൃതി സാനോൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാഘവ എന്ന പ്രധാന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാൻ ലങ്കേഷ് ആയും കൃതി സാനോൺ ജാനകിയായും എത്തുന്നു.
തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രമെത്തും. വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമ ഇതുവരെയുള്ള ബോക്സ് ഓഫിസ് റെക്കോഡുകൾ തകർക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.