ധ്യാനും സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്ന 'ത്രയം' തിയറ്ററുകളിലേക്ക്

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം'  എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25ന് തിയറ്ററുകളിൽ എത്തും.

നിയോ-നോയിർ ജോണറില്‍ എത്തുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

സംഗീതം അരുണ്‍ മുരളിധരന്‍, എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, കല സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബു രവീന്ദ്രന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, കഥ അജിൽ അശോകൻ, സൗണ്ട് ഡിസൈൻ ജോമി ജോസഫ്, ട്രെയ്‍ലർ കട്സ് ഡോൺ മാക്സ്, ടൈപ്പോഗ്രഫി മാ മി ജോ, വിഎഫ്എക്സ് ഐഡന്‍റ് ലാബ്‍സ്, സ്റ്റിൽസ് നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ ആന്‍റണി സ്റ്റീഫൻ, അസിസ്റ്റന്‍റ് ഡയറക്ടർ: വിവേക്, മാർക്കറ്റിംഗ്: ആരോമൽ പുതുവലിൽ, പി.ആര്‍ഒ - എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്

Tags:    
News Summary - Dhyan Sreenivasan and Sunny Wayne Move Thrayam Released On October 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.